നിയമസഭ തെരഞ്ഞെടുപ്പ്: മട്ടന്നൂരില്‍ നിന്ന് മാറ്റിയത് എന്തിന്?; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലും അതൃപ്തി ആവര്‍ത്തിച്ച്‌ കെ കെ ശൈലജ

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലും അതൃപ്തി ആവർത്തിച്ച്‌ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.മട്ടന്നൂരില്‍ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയില്‍ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം. എന്നാല്‍ പിന്നെ പേരാവൂർ ആയാലോ എന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ ശൈലജയോട് ചോദിച്ചു. അഭിപ്രായം ജില്ലാ നേതൃത്വത്തിന്റെ പരിഗണനക്ക് വിട്ടു.

video
play-sharp-fill

മട്ടന്നൂരിലെ സ്ഥാനാർത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തില്ലെന്നാണ് പുതിയ വിവരം. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവില്‍ മട്ടന്നൂർ എംഎല്‍എയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.