
സ്വന്തം ലേഖകൻ
കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. രക്തപരിശോധനയില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാറൂഖ് സെയ്ഫിയ്ക്ക് ഒടിവോ ചതവോ മറ്റു കാര്യമായ പ്രശ്‌നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സിടി സ്‌കാന്‍ റിപ്പോര്‍ട്ടും നോര്‍മലായിരുന്നു. സൈക്യാട്രി പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് രക്തപരിശോധനാ ഫലം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഷാറൂഖ് സെയ്ഫിയെ വാര്‍ഡിലേക്ക് മാറ്റി. പ്രതിക്ക് കനത്ത ബന്തവസ്സ് ഏര്‍പ്പെടുത്തും. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല.