video
play-sharp-fill

Saturday, May 17, 2025
HomeCrimeഷഹലയുടെ മരണം: മാധ്യമങ്ങളിൽ പ്രതികരിച്ച വിദ്യാർത്ഥികൾക്ക് ഭീഷണി; സ്കൂളിനെ തകർക്കാൻ ശ്രമമെന്ന് ആരോപണം; പെൺകുട്ടി മരിച്ചിട്ടും...

ഷഹലയുടെ മരണം: മാധ്യമങ്ങളിൽ പ്രതികരിച്ച വിദ്യാർത്ഥികൾക്ക് ഭീഷണി; സ്കൂളിനെ തകർക്കാൻ ശ്രമമെന്ന് ആരോപണം; പെൺകുട്ടി മരിച്ചിട്ടും കലിപ്പ് തീരാതെ അദ്ധ്യാപകർ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്ലാസ്മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച പെൺകുട്ടിയ്ക്കു വേണ്ടി ശബ്ദമുയർത്തിയ കൂട്ടുകാർക്ക് ഭീഷണിയുമായി അദ്ധ്യാപകർ.

മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർഥിനിക്കും രക്ഷിതാവിനും ഭീഷണി. ഷഹലയുടെ കൂട്ടുകാരി വിസ്മയക്കും പിതാവ് രാജേഷിനുമാണ് ഭീഷണി. സ്‌കൂളിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ഇവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷഹലയുടെ മരണത്തിൽ അധ്യാപകരുടെ വീഴ്ച തുറന്നുപറഞ്ഞ് വിസ്മയ അടക്കം സഹപാഠികൾ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യ പ്രതികരണം നടത്തിയിരുന്നു. ബാലാവകാശ കമീഷനിൽ വിദ്യാർഥികൾ മൊഴിനൽകുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഭീഷണി ഉയർന്നതെന്ന് പറയുന്നു. അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് വിസ്മയ മാധ്യമങ്ങളോട് പ്രതികരിച്ചു. മക്കളെ ഓരോന്ന് പറഞ്ഞ് പഠിപ്പിച്ച് സ്?കൂളിനെ തകർക്കാനാണ് ശ്രമമെങ്കിൽ നിങ്ങൾ അനുഭവിക്കുമെന്നും ചാനലുകാർ നാളെയങ്ങ് പോകുമെന്നും ഭീഷണിപ്പെടുത്തിയതായി വിസ്മയയുടെ പിതാവ് രാജേഷ് പറഞ്ഞു. ആരും പറഞ്ഞുകൊടുത്തിട്ടല്ല മകൾ മാധ്യമങ്ങളോട് സംസാരിച്ചത്. മകളെ കുറിച്ച് അഭിമാനമേയുള്ളൂവെന്നും രാജേഷ് വ്യക്തമാക്കി.

എന്നാൽ മകളെയോ, കുടുംബത്തെയോ ഇതുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സംഭവത്തിൽ പ്രതികരിച്ചതിലൂടെ ശ്രദ്ധേയയായ നിദ ഫാത്തിമയുടെ മാതാവ് മാധ്യമത്തോട് പറഞ്ഞു. അതേസമയം, അധ്യാപകരെ മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് സ്‌കൂളിൽ തുടർന്നു പഠിക്കാൻ സാധിക്കില്ലെന്നു ഷഹലയുടെ മാതാവ് പ്രതികരിച്ചു. കുറ്റക്കാരായ അധ്യാപകർ സ്‌കൂളിൽ തുടരുന്നത് ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. അധ്യാപകരെ സ്‌കൂളിൽനിന്ന് മാറ്റുകയോ, അല്ലെങ്കിൽ കുട്ടികളെ മാറ്റുകയോ ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments