play-sharp-fill
പാമ്പുകടിയേറ്റ വിദ്യാർത്ഥിനിയുടെ മരണം ; ചികിത്സ വൈകിയത് അദ്ധ്യാപകരുടെ വീഴ്ചയെന്ന് വിദ്യാർത്ഥികൾ

പാമ്പുകടിയേറ്റ വിദ്യാർത്ഥിനിയുടെ മരണം ; ചികിത്സ വൈകിയത് അദ്ധ്യാപകരുടെ വീഴ്ചയെന്ന് വിദ്യാർത്ഥികൾ

 

സ്വന്തം ലേഖിക

സുൽത്താൻ ബത്തേരി: വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുൽ അസീസ്-സജ്ന ദമ്പതികളുടെ മകൾ ഷഹല ഷെറിൻ (10) ആണ് ബുധനാഴ്ച പാമ്പകടിയേറ്റു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളിലെ മോശം സാഹചര്യങ്ങൾക്കെതിരെ വിദ്യാർഥികളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ കാലിലുണ്ടായ മുറിവിൽ നിന്ന് ചോരയൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയാറായില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം. സ്‌കൂൾ കെട്ടിടത്തിൽ പലയിടത്തും മാളങ്ങളുണ്ട്. ക്ലാസ് മുറികളും ശൗചാലയവും വൃത്തിഹീനമാണ്. വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്.

എന്നാൽ, ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചു. പാമ്പു കടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അവർ പറഞ്ഞു. കുട്ടിയുടെ കാലിൽ മുറിവേറ്റതായി പിതാവിനെ വിവരമറിയിച്ചപ്പോൾ താൻ ബത്തേരിയിൽ തന്നെയുണ്ടെന്നും സ്‌കൂളിൽ വന്ന ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്നുമാണ് പറഞ്ഞത്. ഇതേ തുടർന്ന് പിതാവ് എത്തിയ ശേഷമാണ് ബത്തേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയത്.

ഇവിടുത്തെ ഡോക്ടർക്കും പാമ്പ് കടിച്ചതാണെന്ന് ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കുട്ടി ഛർദിച്ചതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കാൻ നിർദേശിച്ചതെന്നും അധികൃതർ പറയുന്നു.

Tags :