ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Spread the love

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസില്‍ പ്രതികളുടെ ജാമ്യ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാല്‍ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവർക്ക് തുടർപഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികള്‍ ക്രൂരമായി മർദിച്ച്‌ കൊലപെടുത്തിയത്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയില്‍ വിധി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group