video
play-sharp-fill

ഷഹാന യാത്രയായത് വിവാഹം എന്ന സ്വപ്‌നം സഫലമാകാതെ ; ചലനമറ്റ ശരീരത്തെ അനുഗമിച്ച് ലിഷാം : പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ തേങ്ങലോടെ ഒരു നാട്

ഷഹാന യാത്രയായത് വിവാഹം എന്ന സ്വപ്‌നം സഫലമാകാതെ ; ചലനമറ്റ ശരീരത്തെ അനുഗമിച്ച് ലിഷാം : പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ തേങ്ങലോടെ ഒരു നാട്

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍ : വയനാട് മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന എന്ന 26കാരി മരിച്ചതിന്റെ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല കേരളക്കര. ആന ചവിട്ടിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റാണ് ഷഹാന മരിച്ചത്.

വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്. ഷഹാനയുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍ ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ തേങ്ങുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്‌റൈനിലായിരുന്ന ഇരുവരും നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു.

ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കാന്‍ ഏറെ ആഗ്രഹത്തോടെ കാത്തിരുന്നവര്‍ക്കൊടുവില്‍ ഷഹാനയുടെ മരണാനന്തര ചടങ്ങിലാണ് പങ്കാളിയാകേണ്ടി വന്നത്. ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കോഴിക്കോട് പേരാമ്ബ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയായ ഷഹാനയെ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആന ചവിട്ടി കൊലപ്പെടുത്തിത്.
ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന.

 

 

Tags :