
വിനോദ സഞ്ചാരത്തിനായി എത്തിയ യുവതിയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം : മരിച്ചത് റിസോർട്ടിൽ ടെന്റിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനി
സ്വന്തം ലേഖകൻ
വയനാട്: കണ്ണൂരിൽ നിന്നും വിനോദ സഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂർ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
അപകടത്തിന് പിന്നാലെ യുവതിയ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മേപ്പാടി മേഖലയിൽ റിസോർട്ടുകൾ ടെന്റുകളിൽ സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നത് അടുത്തിടെയായി വർദ്ധിച്ചു വന്നിട്ടുണ്ട്. സുരക്ഷ ഒരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിലെ റിസോർട്ടുകളിൽ ടെന്റ് കെട്ടി പുറത്ത് താമസിക്കുന്ന ഒരു പതിവുണ്ട്. ഇത് അനുസരിച്ച് റിസോർട്ടിന് പുറത്ത് രാത്രിയിൽ ടെന്റ് കെട്ടി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ആണ് കാട്ടാന വന്ന് ആക്രമിച്ചത്.
ഓടിമാറാൻ ശ്രമിച്ചതെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി ഇവർക്ക് പരിക്കേറ്റു. ഷഹാനയ്‌ക്കൊപ്പം കൂടെയുണ്ടായിരുന്ന മറ്റാർക്കും പരിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മേപ്പാടിയിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഈ ഒരു റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടെ അടുത്ത് കഴിഞ്ഞ ദിവസം ഒരു തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെയാണ് മറ്റൊരു അപകടം കൂടി ഉണ്ടായത്.
നിരവധി റിസോർട്ടുകളാണ് ഇത്തരം പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത്. അവയിൽ മിക്ക റിസോർട്ടുകളും തോട്ടം മേഖലയോട് ചേർന്നും വനാതിർത്തിയോട് ചേർന്നുമാണ്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ടെന്റ് കെട്ടി താമസസൗകര്യം ഒരുക്കുന്നത്.