ഷഹബാസിനെ മര്‍ദ്ദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കള്‍; അവര്‍ നേരത്തെയും ഭീഷണി മുഴക്കിയിരുന്നു; രണ്ട് ദിവസം മുന്നേ ഷഹബാസിന്റെ സുഹൃത്തിനെയും മർദിച്ചിരുന്നു; വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്!

Spread the love

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എളേറ്റില്‍ എംജെ സ്കൂള്‍ വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കള്‍.

video
play-sharp-fill

താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് മർദ്ദിച്ചത്. ഇവർ ഷഹബാസിനെ മർദ്ദിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

രണ്ട് ദിവസം മുന്നേ ഷഹബാസിന്റെ ചങ്ങാതിയെയും മർദിച്ചിരുന്നു. ഷഹബാസിനെ തല്ലുമെന്ന് ആക്രമിച്ചവർ താക്കീത് നല്‍കിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഷഹാബാസിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയ ആളുകളെ അറിയില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഷഹബാസിന്റെ സുഹൃത്തിനെ രണ്ടു ദിവസം മുൻപ് അടിച്ച പ്രശ്നം ഉണ്ടായിരുന്നു. ഡാൻസ് പരിപാടിയുടെ ഭാഗം ആയിരുന്നു ഇത്.

പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നും ഷഹബാസ് നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.