താമരശ്ശേരി ഷഹബാസ് വധക്കേസ്: ‘കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കിയത് വേദനിപ്പിക്കുന്നു’; ഹൈക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പിതാവ്

Spread the love

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാർഥികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി ഉള്‍ക്കൊള്ളാൻ കഴിയാത്തതെന്ന് പിതാവ് ഇക്ബാല്‍.

video
play-sharp-fill

കുറ്റാരോപിതർക്ക് ജാമ്യം നല്‍കിയത് വേദനിപ്പിക്കുന്നുവെന്നും ഹൈക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇക്ബാല്‍ അറിയിച്ചു.

വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇക്ബാല്‍ പറഞ്ഞു. കുട്ടികള്‍ പുറത്തിറങ്ങുന്നത് അക്രമ സംഭവങ്ങള്‍ക്ക് ഇടയാക്കും. ആറുപേരെയും ജുവനൈല്‍ ഫോമില്‍ നിർത്തി പഠിപ്പിക്കാനാണ് നടപടി സ്വീകരിക്കേണ്ടതെന്ന് അദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കുറ്റാരോപിതർ രക്ഷപ്പെടുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. മന്ത്രി ശിവൻകുട്ടി കാര്യപ്രാപ്തി ഇല്ലാത്തയാളാണെന്ന് ഇക്ബാല്‍ വിമർശിച്ചു. തന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ മന്ത്രി മുഹമ്മദ് പോലും എത്തിയില്ലെന്ന് ഇക്ബാല്‍ പറഞ്ഞു.

പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവർക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജാമ്യം നല്‍കിയെങ്കിലും പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.