
കോഴിക്കോട്:സംസ്ഥാനത്ത് ഏറി വരുന്ന പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതൻ മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ എംപി കുറ്റപ്പെടുത്തി. ഭരണ സംവിധാനം അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് തലപ്പത്ത് ഇരിക്കുന്നവരുടെ അസുഖം മുകളിൽ നിന്ന് താഴേക്ക് വരികയാണ്. ഈ രോഗം തഴേത്തട്ടിൽ എത്തുന്നു .:അക്രമത്തിന് മുഖ്യമന്ത്രിയുടെ സപ്പോർട്ട് ഉണ്ട്. ഇതാണ് പ്രതികരണത്തിന് കാലതാമസത്തിന് കാരണം. അക്രമം ഒറ്റപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാർട്ടി പണിയാണ്.തലപ്പത്ത് ഇരിക്കുന്നവരുടെ ആറ്റിറ്റ്യൂഡാണ് താഴോട്ട് രോഗം പോലെ പൊലീസിലേക്ക് പടരുന്നത് പൊലീസ് ഗുണ്ടകളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി മാറി. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല പ്രതികരണത്തിന്റെ കാലതാമസം ഗുണ്ടകൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകുന്നത്
പാർട്ടിപ്പണിയെടുക്കുന്ന പോലീസ് കാക്കിയാഴിച്ച് പാർട്ടി കുപ്പായം ഇടട്ടെ. കൊടും ക്രിമിനൽകൊടി സുനിയെ മദ്യവും ടച്ചിങ്സും നൽകി സ്വീകരിക്കുന്നു എന്നാൽ പാവപ്പെട്ടവരെ കറുത്ത മുഖമൂടിയിട്ട് നടത്തുന്നു. കാഫിർ സ്ക്രീൻ ഷോർട്ടിന് പിന്നിൽ ആരാണ് എന്നത് വെളിപ്പെടുത്താൻ പൊലീസിന് ആർജ്ജവം ഉണ്ടോ? പൊലീസ് മർദ്ദനത്തിൽ ജനത്തിന് മടുത്തു. UDF വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കും കാക്കി അണിഞ്ഞ് പൊലീസുകാർ പാർട്ടി പണിയെടുക്കുകയാണ്. സർക്കാരിന്റെ കാലശേഷവും കുറച്ച് ഗുണ്ടകളെ നിലനിറുത്താൻ നോക്കുന്നു ഗുണ്ടകളുടെ മനസാണ് ഭരിക്കുന്നവര്‍ക്കെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group