play-sharp-fill
ശൈലജക്കെതിരെ ഷാഫി പറമ്പിൽ : തെറ്റായ പ്രചരണം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും

ശൈലജക്കെതിരെ ഷാഫി പറമ്പിൽ : തെറ്റായ പ്രചരണം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും

കോഴിക്കോട്: വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കാനൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എംഎൽഎ. ഇന്ന് നോട്ടീസ് അയയ്ക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇല്ലാത്ത വീഡിയോ ഉണ്ടെന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥി പത്രസമ്മേളനത്തില്‍ വിവരിച്ചത് എന്നാൽ അതിപ്പോൾ മാറ്റി പറഞ്ഞിരിക്കുന്നു. ഏത് വീഡിയോ ആയാലും തനിക്ക് മനസറിവില്ലാത്തതാണെന്ന് ഷാഫി വ്യക്തമാക്കി.

 

പത്രസമ്മേളനത്തിലും നവമാധ്യമത്തിലും വ്യക്തിഹത്യ നടത്തി. ഇപ്പോൾ വീഡിയോ ഇല്ലെന്ന് പറഞ്ഞതിൽ സന്തോഷം. ആളുകളെ മിസ് ലീഡ് ചെയ്യാൻ തൻ്റെ പേരുപയോഗിച്ചു. താൻ വീഡിയോ ഉണ്ടാക്കി എന്ന തരത്തിൽ ബുദ്ധിജീവികൾ പോസ്റ്റിട്ടു. താനൊരിക്കലും അത്തരം കാര്യം ചെയ്യില്ല. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് വിജയിക്കാൻ വന്നയാളല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിചേർത്തു.

 

ഇല്ലാത്ത വീഡിയോയുടെ പേരിൽ താൻ എന്തൊക്കെ നേരിട്ടു? അമ്മയില്ലേ എന്ന് വരെ ചോദിച്ചു? വടകരയിൽ നടക്കുന്നത് സീരിയസ് പൊളിറ്റിക്കൽ ഫൈറ്റാണെന്നും വിദഗ്ദരുമായി ആലോചിച്ചായിരിക്കും നോട്ടീസ് അയയ്ക്കുകയെന്നും ഷാഫി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group