സൗഹൃദാന്തരീക്ഷത്തിലാണ് കോൺഗ്രസ് മുൻപോട്ടു പോകുന്നത്, പാർട്ടി പറഞ്ഞാൽ അനുസരിക്കും ; പിണറായിയെ താഴെ ഇറക്കുക ലക്ഷ്യം ; കെ സുധാകരനെ കാണാനെത്തി ഷാഫി പറമ്പിൽ എംപി

Spread the love

കണ്ണൂർ: കോൺഗ്രസിന്റെ പുതിയ വർക്കിങ് പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഷാഫി പറമ്പിൽ എംപി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കാണാനെത്തി. ശനിയാഴ്ച്ച 11 മണിയോടെയാണ് ഷാഫി പറമ്പിൽ കെ സുധാകരനെ തോട്ടട നടാലിലെ വീട്ടിൽ കാണാനെത്തിയത്. യുഡിഎഫ് ചെയർമാൻ പിടി മാത്യു സോണി സെബാസ്റ്റ്യൻ, റിജിൽ മാക്കുറ്റി എന്നിവരും ഷാഫിയോടൊപ്പമുണ്ടായിരുന്നു.

കോൺഗ്രസിൽ തർക്കങ്ങളൊന്നുമില്ലെന്ന് കെ സുധാകരൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദാന്തരീക്ഷത്തിലാണ് കോൺഗ്രസ് മുൻപോട്ടു പോകുന്നത്. എൻ്റെ പാർട്ടി പറഞ്ഞാൽ അനുസരിക്കും. പിണറായിയെ താഴെ ഇറക്കുക തന്നെയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷത്തെ തോൽപ്പിച്ചു ആ ലക്ഷ്യം നേടുമെന്ന് സുധാകരൻ പറഞ്ഞു.

കെ സുധാകരൻ പാർട്ടി താത്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന നേതാവാണെന്നും പാർട്ടിയിലെ ഉന്നത പദവിയായ വർക്കിങ് കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ ഉയർത്തുകയാണ് ചെയ്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ചെയ്ഞ്ച് ചെയ്യപ്പെട്ട കെപിസിസി ഭാരവാഹികളാരും എതിരഭിപ്രായം പറഞ്ഞിട്ടില്ല. പാർട്ടി ഒറ്റക്കെട്ടായി മുൻപോട്ടു പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group