രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ല; ആരോപണം വന്നയുടൻ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചതാണ്: ഷാഫി പറമ്പിൽ

Spread the love

രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ല, ആരോപണം വന്നയുടൻ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ പ്രതികരിച്ച് ഷാഫി പറമ്പിൽ.  എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും, ബിഹാറില്‍ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ് എന്നും ഷാഫി പറഞ്ഞു.

സംഘടന ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്തെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുൻഷി വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരെ പാർട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്ന് പറഞ്ഞ ദീപ ദാസ് മുൻഷി, നിയമപരമായ പ്രതിസന്ധിയല്ല മറിച്ച്‌ ധാർമിക പ്രശ്‌നമാണ് രാജിയിലേക്ക് നയിച്ചതെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാൻസ്ജെൻഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കിയിരുന്നു.