
തിരുവനന്തപുരം: നയരൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയതിനെതിരെ ഷാഫി പറമ്ബില്‍ എംപി. ആരോപണ വിധേയരായവരെയാണ് സര്‍ക്കാര്‍ നയ രൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
സംവിധായകന്‍ രഞ്ജിത്തിനെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നു. ഇതോടെ
സര്‍ക്കാര്‍ വേട്ടക്കാരോടൊപ്പം തന്നെയെന്ന് വ്യക്തമായെന്ന് ഷാഫി പറഞ്ഞു.
ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കത്തിക്കുന്നതായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് ചിലവഴിച്ച പണം സിപിഎം സര്‍ക്കാരിലേക്ക് തിരിച്ചടക്കണം.
മന്ത്രിയോ എം.എല്‍.എയോ മാത്രമല്ല സര്‍ക്കാര്‍ തന്നെ തുടരാന്‍ യോഗ്യരല്ലന്നും ഷാഫി പറമ്പില്‍ പറഞ്ഞു.