നേതാക്കള്‍ പാർട്ടി ലൈനില്‍ നില്‍ക്കണം; ഭരണം കിട്ടും എന്നതിനാല്‍ അർഹതയും ആഗ്രഹവുമുള്ള കൂടുതല്‍ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്ന് ഷാഫി പറമ്പില്‍ എംപി

Spread the love

കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരിച്ച്‌ ഷാഫി പറമ്പില്‍ എംപി. നേതാക്കള്‍ പാർട്ടി ലൈനില്‍ നില്‍ക്കണമെന്നും ഭരണം കിട്ടും എന്നതിനാല്‍ അർഹതയും ആഗ്രഹവുമുള്ള കൂടുതല്‍ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നേതൃത്വത്തിൻ്റെ തീരുമാനങ്ങള്‍ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കള്‍ പാർട്ടി ലൈനില്‍ നില്‍ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

video
play-sharp-fill

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോണ്‍ഗ്രസില്‍ മാത്രമല്ല ഉള്ളത്. ഡല്‍ഹിയില്‍ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. പികെ ശശിയുടെ കാര്യത്തില്‍ പാർട്ടിയെടുക്കുന്നതാണ് തൻ്റെയും തീരുമാനം.

സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തിയാണെന്നും പ്രതിസന്ധികാലത്തും പാർട്ടിക്കൊപ്പം നിലകൊണ്ട കലാകാരനാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group