
സ്വന്തം ലേഖിക
കോട്ടയം: ശാന്തന്‍പാറയിലെ സിപിഎം ഓഫിസ് നിര്‍മ്മാണം നിയമം ലംഘിച്ച് നിര്‍മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും കെട്ടിടം ഇടിച്ചുനിരത്താന്‍ റവന്യുവകുപ്പ് തയാറാകണമെന്നും വി ഡി സതീശന് പറഞ്ഞു. മൂന്നു നില കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ല. ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്നു.
കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്യു കുഴല്‍ നാടിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് നിയമം ലംഘിച്ച് എന്തുമാകാമോ? ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കേസെടുക്കണം, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്നും വി ഡി സതീശന് പറഞ്ഞു.
പണ്ട് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജെസിബിയുമായി സര്‍ക്കാര്‍ ഇടുക്കിയിലേക്ക് പോയല്ലോ. ശരിക്കും പോകേണ്ടത് ശാന്തന്‍പാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കാണ്. നിയമവിരുദ്ധമായിട്ടാണ് അവിടെ കെട്ടിടം പണിയുന്നത്. ആ കെട്ടിടം ഇടിച്ചുനിരത്തണം, ഈ ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും വേണം സതീശന് പറഞ്ഞു.