play-sharp-fill
ശബരിമല; നിരോധനാജ്ഞയും പ്രതിഷേധവുമില്ലാതെ   മാസപൂജ പൂർത്തിയാക്കി നടയടച്ചു

ശബരിമല; നിരോധനാജ്ഞയും പ്രതിഷേധവുമില്ലാതെ മാസപൂജ പൂർത്തിയാക്കി നടയടച്ചു

സ്വന്തം ലേഖകൻ

സന്നിധാനം: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു. അചാരലംഘനശ്രമങ്ങളെ ഭയന്ന് പിരിമുറുക്കങ്ങളിലൂടെയാണ് നട തുറന്നിരുന്ന എല്ലാ ദിവസവും കടന്ന് പോയത്.
ഹരിവരാസനം പാടി ഭഗവാനെ യോഗ നിദ്രയിലാക്കിയാണ് മേൽശാന്തി വാസുദേവൻ നമ്ബൂതിരി കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചത്.

മണ്ഡലകാലത്തെ പോലെതന്നെ കുംഭമാസ പൂജകൾക്കും സന്നിധാനത്തെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അചാര ലംഘനശ്രമങ്ങളെ ഭയന്ന് പിരിമുറുക്കങ്ങളിലൂടെയാണ് എല്ലാ ദിവസവും കടന്ന് പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധി വന്നതിനുശേഷം തീർത്ഥാടകരുടെ പ്രതിഷേധമോ അറസ്റ്റടക്കമുള്ള നടപടികളോയില്ലാതെ നട തുറന്ന് അടക്കുന്നത് ഇതാദ്യമാണ്. ഭക്തരുടെ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാർ താൽകാലികമായെങ്കിലും മുട്ടുമടക്കി എന്നതിനു തെളിവാണ് മുൻപ് നടന്ന പോലെ സർക്കാർ സ്പോൺസേഡ് അചാരലംഘന ശ്രമങ്ങൾ ഉണ്ടായിരുന്നില്ലയെന്നത്.

അതേസമയം, തിരക്ക് കുറവാണെങ്കിലും പോലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ യാതൊരു കുറവുമുണ്ടായില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് കുംഭമാസ പൂജകൾക്കായി നടതുറക്കുമ്‌ബോൾ സന്നിധാനത്തും പമ്ബയിലും നിലയ്ക്കലും ഇലവുങ്കലിലും നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിക്കാതെയാണ് കുംഭ മാസ പൂജകൾ പൂർത്തിയായത്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ചില യുവതികൾ സന്നിധാനത്തേക്ക് എത്താൻ ശ്രമം നടത്തിയെങ്കിലും വിശ്വാസികൾ അവരെ തിരിച്ചയച്ചു. ശബരിമല ഉത്സവത്തിനായി മാർച്ചിൽ നട വീണ്ടും തുറക്കും.