
ശബരിമല സ്വർണകൊള്ളയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കേസ് നവംബർ 15 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ഗൂഢാലോചന നടന്നെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ എസ്പിയായ ശശിധരനും വിജിലൻസ് എസ്പി സുനില്‍ കുമാറും ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി. അടച്ചിട്ട മുറിയിലാണ് കോടതി നടപടികള്‍ നടന്നത്. പത്ത് ദിവസത്തെ അന്വേഷണത്തില്‍ സ്വർണം ഏതൊക്കെ രീതിയില്‍ പോയിട്ടുണ്ടെന്നുള്ള കാര്യങ്ങള്‍ കോടതിയില്‍ നല്കിയ അന്വേഷണ റിപ്പോർട്ടില്‍ ഉദ്യോഗസ്ഥർ വിശദമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയടക്കം ബംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകള്‍ സ്വർണം എവിടെയെല്ലാം പോയി എന്നുള്ളതടക്കമുള്ള കാര്യങ്ങളാണ് കോടതിയില്‍ നല്കിയ ഇടക്കാല അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


