ശബരിമല- മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു

Spread the love

പത്തനംതിട്ട: ശബരിമല- മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് ഇ ഡി നമ്പൂതിരിയെ ശബരിമല മേൽശാന്തിയായും കൊല്ലം സ്വദേശി എം ജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും ആണ് തിരഞ്ഞെടുത്തത്.

മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെയധികം സന്തോഷമെന്നും മൂന്നാമത്തെ തവണയാണ് പേര് നൽകുന്നതെന്നും പ്രസാദ് ഇ ഡി പ്രതികരിച്ചു. ആഗ്രഹിച്ചത് നേടിയെന്ന് മനു നമ്പൂതിരിയും പ്രതികരിച്ചു.