
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങള്‍ വിവാദമായിരിക്കെ പ്രതികരിച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി.മാധ്യമങ്ങള്‍ ക്രൂശിച്ചുവെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. തനിക്ക് ഒരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
ബെംഗളൂരുവില്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കാരേറ്റിലെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെ പ്രതികരണം ആരായാന്‍ എത്തിയ മാധ്യമങ്ങളോടായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം.