ശബരിമല സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമോ?; സംശയമുന്നയിച്ച് ഹൈക്കോടതി

Spread the love

ശബരിമല സ്വർണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമാണെന്ന സംശയം പ്രകടിപ്പിച്ച്‌ ഹൈക്കോടതി. രാജ്യാന്തര ശൃംഖലയുടെ ഭാഗമായുള്ള കള്ളക്കടത്തുകാരുടെ പദ്ധതിക്ക് സമാനമായ കാര്യങ്ങളാണ് ശബരിമലയില്‍ നടന്നതെന്നും    ഹൈക്കോടതി നിരീക്ഷിച്ചു.

video
play-sharp-fill

ശബരിമലയിലെ സ്വർണ്ണപ്പാളി ഉള്‍പ്പടെയുള്ളവയുടെ പകർപ്പെടുത്തു. ഇതിന്റെ പകർപ്പ് നിർമ്മിച്ച്‌ രാജ്യാന്തര മാർക്കറ്റില്‍ എത്തിക്കാൻ ശ്രമം ഉണ്ടായോ? വൻ വിലയ്ക്ക് വില്‍ക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി നീക്കം നടത്തിയോ? എന്നും കോടതി ചോദിച്ചു. ശാസ്ത്രീയ പരിശോധനക്കും നിർദേശം നല്‍കിയിട്ടുണ്ട്. കട്ടിളപാളികളുടേയും ദ്വാരപാലക ശില്‍പങ്ങളുടേയും പകർപ്പ് എടുക്കാൻ ഉണ്ണകൃഷ്ണൻ പോറ്റി പല തവണ സന്നിദാനത്ത് എത്തി. സന്നിദാനത്ത് ഇയാള്‍ക്ക് ഒരു നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.

വിജയ് മല്യ നല്‍കിയ വാതില്‍പാളിയും കടത്തിയോ എന്ന് സംശയവും കോടതി ഉന്നയിച്ചു. വിജയ് മല്യ നല്‍കിയ വാതില്‍പാളി കണ്ടെത്തിയത് അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ്. 24 കാരറ്റിന്റെ 2519.76 ഗ്രാം സ്വര്‍ണ്ണം പൂശിയ വാതില്‍പാളിയാണ് കണ്ടെത്തിയത്. കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് ഉപേക്ഷിക്കപ്പെട്ട വാതില്‍പാളി മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വാതില്‍പാളി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്ന് കണ്ടെത്തിയത് യഥാര്‍ത്ഥ വാതില്‍പാളികളാണോ എന്ന സംശയവും കോടതി ഉന്നയിച്ചു.