
പത്തനംതിട്ട: വ്യശ്ചിക പുലരിയിൽ ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്. പുലർച്ചെ 3 മണിക്ക് നട തുറന്നു. പുതിയ മേൽശാന്തി ഇ ഡി പ്രശാന്ത് നമ്പൂതിരിയാണ് നട തുറന്നത്.
സന്നിധാനത്ത് തിരക്ക് ഏറിയതോടെ കാനന പാതകൾ ഇന്ന് തുറക്കും. പുല്ലുമേട് വഴി ഉച്ചക്ക് ഒരുമണി മുതൽ ആളുകളെ കടത്തി വിടും. ഇന്ന് മുതൽ ദിനം പ്രതി തൊണ്ണൂറായിരം ഭക്തർക്ക് ദർശനം നടത്താം.



