
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. കനത്ത മഴയിലും ഭക്തജനങ്ങൾ അയ്യനെ കാണാൻ ഒഴുകിയെത്തിയിരിക്കുകയാണ്.
അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വർണപ്പാളികൾ ദ്വാരപാലകശില്പങ്ങളിൽ പുനഃസ്ഥാപിച്ചു.
സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണപ്പാളികൾ വിശദമായ മഹസർ തയ്യാറാക്കിയശേഷമാണ് പുറത്തെടുത്തത്. തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാര പ്രകാരം ദ്വാരപാലകശില്പങ്ങളിൽ സ്ഥാപിക്കുകയായിരുന്നു. ആദ്യം സ്വർണം പൂശിയ പീഠവും പിന്നാലെ പാളികളും ദ്വാരപാലകശില്പങ്ങളിൽ സ്ഥാപിച്ചു.
കൂടാതെ ഇന്ന് ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group