കലണ്ടറിലെ ചുവപ്പിനേക്കാൾ കാക്കിയിൽ കാണുന്ന ചുവപ്പ്; പൊലീസുകാരനായ ഒരച്ഛന്റെ നൊമ്പരം
സ്വന്തം ലേഖകൻ
മലപ്പുറം : വർഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്.. കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..ഹർത്താൽ, സമരങ്ങൾ എന്തു വന്നാലും അതാഘോഷിക്കാൻ പഠിച്ചു കഴിഞ്ഞു മലയാളി. എന്നാൽ എല്ലാവരുടേയും അവസ്ഥ അങ്ങനെയാണോ? അവധിയല്ലേ വീട്ടിലിരിക്കാം, ഭാര്യക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവിടാം എന്നൊന്നും ചിന്തിക്കാൻ പോലും ആകാതെ, ജോലി ചെയ്യാൻ പോകേണ്ടി വരുന്ന പൊലീസുകാരെ സംബന്ധിച്ച് ഓരോ ഹർത്താലുകളും സമരങ്ങളും മനസിനെ ഭയപ്പെടുത്തുകയാണ്. മലപ്പുറം സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷബീർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കുമ്പോൾ ഒരു പൊലീസുകാരന്റെ ജീവിതത്തിന്റെ നിസ്സഹായത വായനക്കാരന്റെയും ഉള്ള് പൊള്ളിക്കുകയാണ്. കലണ്ടറിലെ അവധി ദിവസം നോക്കിവച്ച് അച്ഛനോടൊപ്പം കളിക്കാനും ബീച്ചിൽ പോകാനും വാശിപിടിക്കുന്ന മകളെ കള്ളം പറഞ്ഞ് ഉറക്കി കിടത്തി, രാവിലെ അവൾ എഴുന്നേൽക്കും മുന്നേ ഡ്യൂട്ടിക്ക് പോകേണ്ടി വരുന്ന ഒരച്ഛൻ കൂടിയാണ് ഷബീർ. കലണ്ടറിലെ ചുവപ്പ് മകൾക്ക് ആഘോഷത്തിന്റെ നിറമാണെങ്കിൽ തന്നെപ്പോലുള്ള പൊലീസുകാർക്ക് അങ്ങനെയല്ല എന്നു ഷബീർ പറയുന്നു.
ഹൃദയത്തിൽ തൊടുന്ന ആ കുറിപ്പ് താഴെ വായിക്കാം;
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടർ..’
ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോൾ മകൾ..
അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??
അല്ല മോളൂ.. രാവിലെ പോണം..
അച്ഛൻ കള്ളം പറയുന്നതല്ലേ..
നാളെ കലണ്ടറിൽ ചുവപ്പാണല്ലോ..
നമുക്ക് നാളെ ബീച്ചിലും പാർക്കിലും പോകാ അച്ഛാ..
ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..
മോള് കിടന്നുറങ്ങിക്കോ..
അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാൻ വലിയ ബുദ്ധിമുട്ട് വന്നില്ല..
ഉറങ്ങാൻ കിടന്നപ്പോൾ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..
വർഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..
കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..
ഹർത്താലോ.. മാർച്ചോ.. സമരങ്ങളോ വന്നാൽ
കലണ്ടറിലെ ചുവപ്പിനേക്കാൾ ചുവപ്പ് കാക്കിയിൽ കാണാം..
എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..
മോളുണരും മുൻപ് ഉണർന്ന്
റെഡിയായി ജോലി സ്ഥലത്തേക്ക്.
ടൂവീലറിൽ പോകുന്നതിനിടയിൽ ചിന്തിച്ചു…
ഒരു കലണ്ടർ പ്രിന്റ് ചെയ്ത് വാങ്ങിയാലോ.
അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താൻ പറ്റാത്ത ഒരു കലണ്ടർ.
‘ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടർ’
The writing is written by one of my police personal, which is inspired me a lot. And it 100 percents rue