കോട്ടയത്ത് ഡിസംബർ 24 ന് സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്റർ; ക്യാമ്പ് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
കോട്ടയം : 17 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്‌ദ ഹിയറിംങ്ങ് എയ്‌ഡ് സെന്റർ കോട്ടയത്ത് ഡിസംബർ 24ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബർ 24 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കോട്ടയത്ത് നടക്കുന്ന ക്യാമ്പ് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
മുഖ്യാതിഥികളായി യൂത്ത് കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻസിപ്പൽ കൗൺസിലർമാരായ ജിബി ജോൺ, അജിത്ത് ജെ. പുഴിത്തറ, എൻ എൻ ട്രസ്റ്റ് ബോർഡ് മെമ്പർ എം മധു, കേരളകൗമുദി പ്രത്യേക ലേഖകൻ വി ജയകുമാർ, തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ, പ്ലാൻ്റർ ബോബൻ നിക്കോളാസ് ആനാത്താനം തുടങ്ങിയവർ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പിൽ സൗജന്യ കേൾവി പരിശോധന, ആകർഷകമായ വിലക്കുറവിൽ ശ്രവണ സഹായികൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഉണ്ടായിരിക്കും. ഡിസംബർ 24 മുതൽ 30 വരെ ഈ സേവനം ലഭ്യമായിരിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി 95 44 99 55 58 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.