
സ്വന്തം ലേഖിക.
പാലാ : ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ വേണ്ടി കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ഥാടകരെ പൊലീസ് തടഞ്ഞിട്ടിരിക്കുന്നു.
പൂവരണി അമ്പല ജംഗ്ഷനില്‍ അയപ്പന്മാരുടെ വാഹനം പൊലീസ് തടഞ്ഞ് ഇട്ടിരിക്കുന്നതിനാല്‍ പാലാ വരെ വാഹനങ്ങളുടെ നീണ്ട ക്യൂ ആണ് കാണപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സ്ഥലമില്ലാത്തതിനാല്‍ ആയിരക്കണക്കിന് അയപ്പന്മാര് പ്രദേശത്തെ പറമ്പുകളിലേക്കും മറ്റും കയറിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.
ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ജില്ലകളുടെ വിവിധ ഇടങ്ങളില്‍ അയപ്പവാഹനങ്ങള് തടഞ്ഞിട്ടിരിക്കുന്നത്.
ഇടത്താവളങ്ങളും മറ്റു സൗകര്യങ്ങളും ഇല്ലാത്ത പ്രദേശങ്ങളിലാണ് വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുന്നത്.
അതിനാൽ പ്രഥമിക ആവശ്യങ്ങളും മറ്റും നിറവേറ്റാന്‍ സൗകര്യങ്ങളിലാതെ അയ്യപ്പന്മാര് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.



