
ശബരിമല സ്വർണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നുണകള്‍ പൊളിച്ച് രേഖകള്‍. ശബരിമലയിലെ ദ്വാരപാലകരുടെ ശില്‍പത്തില്‍ 1999 ല്‍ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു.1999 മെയ് 4 നാണ് ദ്വാരപാലക ശില്‍പത്തില്‍ സ്വർണം പൊതിഞ്ഞതെന്നാണ് രേഖകള്‍.
1999 മാർച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വർണം പൊതിഞ്ഞത്. വീണ്ടും സ്വർണം പൂശാൻ വേണ്ടിയാണ് 2019 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തല്‍.
ദേവസ്വം വിജിലൻസ് കണ്ടെത്തി നല്‍കിയ രേഖകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സ്വർണ്ണമല്ല ചെമ്പെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്നു.