
ആലപ്പുഴ: മണ്ഡലകാലം തുടങ്ങിയതോടെ സ്വാമിമാരുടെ ഇഷ്ടവിഭവമായ പുഴുക്കൊരുക്കാൻ ചേന, ചേമ്പ് , കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് വൻ ഡിമാന്റായി.
ഇതോടെ ഗ്രാമ നഗരഭേദമില്ലാതെ വിലയുംകൂടി. വൃശ്ചികം തുടങ്ങി രണ്ടാഴ്ചയായിട്ടും നടുധാന്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഇവയിലൊന്നിന്റെയും വില ഒരു രൂപപോലും കുറഞ്ഞിട്ടുമില്ല. ഗ്രാമീണവിപണികളില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടൻ സാധനങ്ങള്‍ക്കായി കച്ചവടക്കാരുടെ മത്സരമാണ്. ഉള്‍നാടൻ ഗ്രാമങ്ങളില്‍ ഇവയ്ക്ക് നേരിയ വിലക്കുറവുണ്ടെങ്കിലും ചിലയിടങ്ങളില്‍ നാടൻ ചേമ്ബിന് 100 വരെ വിലയുണ്ട്.
വൃശ്ചികം മുതല്‍ മകരവിളക്കുവരെ നാടൻ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് നല്ല ആവശ്യക്കാരുള്ള കാലമാണ്. നാടാകെ പുഴുക്കുവിഭവങ്ങള്‍ തയ്യാറാക്കുന്ന ധനുമാസ തിരുവാതിര കൂടിയെത്തുന്നതോടെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളില്‍ ചേനയും ചേമ്ബും നാടൻ കിഴങ്ങുവര്‍ഗങ്ങളും കണികാണാൻപോലുമില്ലാതാകും. ശബരിമല വ്രതം നോക്കുന്നവര്‍ വീടുകളിലും ക്ഷേത്രങ്ങളിലും ശബരിമലയ്ക്ക് പോകുംമുമ്ബ് അന്നദാനത്തിന്റെ ഭാഗമായി നടത്തുന്ന കഞ്ഞിയും കുഴയുമാണ് (അസ്ത്രം) ഈ സീസണില്‍ ചേനയും ചേമ്ബുമുള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്ക് ഡിമാന്റ് കൂട്ടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലകാലത്ത് പച്ചക്കറികള്‍ക്കുള്ള സ്വാഭാവിക വിലക്കയറ്റവും ഇവയെ ബാധിക്കും. നാട്ടിൻ പുറങ്ങളില്‍ പൊതുവില്‍ കിഴങ്ങുവര്‍ഗങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞതോടെ ഉള്ളവയ്ക്ക് നല്ല ഡിമന്റാണ്. ചോദിക്കുന്ന വില കൊടുത്താണ് മാര്‍ക്കറ്റുകളില്‍ നിന്ന് കച്ചവടക്കാര്‍ ഇവ വാങ്ങികൊണ്ടുപോകുന്നത്. കച്ചവടക്കാരുടെ ലാഭം കൂടിയാകുമ്ബോള്‍ പലതിനും വില വീണ്ടും ഉയരും. മരച്ചീനി, വാഴക്കായ്, ചീമക്കിഴങ്ങ്, ചേന, ചേമ്ബ്, കാച്ചില്‍, മത്തങ്ങ തുടങ്ങിയവയാണ് മണ്ഡലകാലത്ത് പുഴുക്കിനും കുഴയ്ക്കുമായി ഏറ്റവുമധികം ചെലവാകുന്നത്. ഇതില്‍ ഏത്തയ്ക്ക ഒഴികെ എല്ലാത്തിനും നല്ല ആവശ്യക്കാരുണ്ട്. വില (കിലോയില്‍) പച്ച ഏത്തൻ: 35,ചേന: 70കാച്ചില്‍:80, ചേമ്പ് : 80-100, ചീമകിഴങ്ങ്: 85,ചീനി : 35, മത്തങ്ങ : 40,എന്നിങ്ങനെയാണ് വിലക്കയറ്റം.