
പമ്പ പാതയോരത്ത് അപകടങ്ങള്‍ക്ക് കാരണമാകുന്ന കുഴികള്‍ അടക്കാത്തതില്‍ ജനരോഷം ശക്തമാക്കുന്നു. ഉത്തരവാദിത്തപ്പെട്ട അധികൃതർ കണ്ണടയ്ക്കുന്നു .
പത്തനംതിട്ട : കുഴികള്‍ അടക്കാത്തതും റോഡരികില്‍ ഓടയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പമ്പ .പാതയോരത്ത് അപകടങ്ങള്‍ക്ക് കാരണമാകുന്ന കുഴികള്‍ അടക്കാത്തതില്‍ ജനരോഷം ശക്തമാക്കുകയാണ്. കുഴികള്‍ അടക്കാത്തതും റോഡരികില്‍ ഓടയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച മുക്കൂട്ടുതറ ജങ്ഷന് സമീപത്ത് കാലങ്ങളായി ഉണ്ടായിരുന്ന കുഴിയില്‍ വീണ് കാര്‍ അപകടത്തില്‍പെട്ടിരുന്നു. തിരക്കുള്ള മുക്കൂട്ടുതറ ജങ്ഷന് മുൻപുള്ള ഇടുങ്ങിയ പാലത്തിന് സമീപത്തെ കുഴി മൂടുകയോ സംരക്ഷണം തീര്‍ക്കുകയോ വേണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. കുഴി അപകട ഭീഷണിയാകുകയാണ്. എന്നാല്‍, ജനങ്ങളുടെ ആവശ്യത്തിന് പുല്ലുവിലയാണ് നല്‍കുന്നതെന്നും പമ്പ പാതയിലെ അപകടക്കെണികള്‍ ഒഴിവാക്കുന്നതില്‍ അധികാരികള്‍ അനാസ്ഥ കാട്ടുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Third Eye News Live
0