കുംഭമാസത്തിലും ശബരിമല നിയന്ത്രണത്തിൽ തന്നെ; ഭക്തർക്ക് കടുത്ത നിയന്ത്രണവുമായി പോലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് നിയന്ത്രണം.

കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതൽ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാർത്താ കുറിപ്പിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്നും പമ്ബ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.

യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാർത്താ കുറിപ്പിൽ അറിയിച്ചത്.

അതേ സമയം കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്‌ബോൾ വീണ്ടും ആചാരലംഘനം നടത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഇടത് നക്‌സൽ സംഘം.. കുംഭമാസപൂജകൾക്കായി ശബരിമല നട തുറക്കുമ്‌ബോൾ യുവതികളെ രഹസ്യമായി ശബരിമലയിൽ എത്തിക്കാനാണ് ശ്രമം.

ബിന്ദുവും കനകദുർഗയും ആചാരലംഘനം നടത്തിയതിന് സമാനമായി നീക്കം രഹസ്യമായി വയ്ക്കുകയും പിന്നീട് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആചാരലംഘനം നടത്തിയതായി അവകാശവാദം ഉന്നയിക്കുന്ന രീതിതന്നെ പിന്തുടരാനാണ് ഇവർ തീരുമാനിച്ചിട്ടുള്ളത് .

യുവതീപ്രവേശനത്തിന് പിന്തുണ നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ തന്നെയാകും ഇനിയുള്ള നീക്കങ്ങളും. അതോടൊപ്പം സർക്കാരിന്റെ പിന്തുണയുമുണ്ടാകും.