
ശബരിമല : ശുചിത്വം ഉള്‍പ്പടെ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റീസ് സൂര്യകാന്തിന്റെ നിരീക്ഷണം.
തിരുപ്പതി, വൈഷ്ണവ ദേവി തുടങ്ങിയ ക്ഷേത്രങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ മികച്ച ക്രമീകരണങ്ങളാണ് ഉള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് മാസ്റ്റർ പ്ലാൻ രൂപവത്കരിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ.കെ. രമേശ് നല്കിയ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അമർനാഥ് തീർത്ഥാടകർക്ക് ഏർപ്പെടുത്തുന്ന സൗകര്യം ശബരിമല തീർത്ഥാടകർക്കും ഏർപ്പെടുത്താൻ നിർദേശിക്കണെമന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കാൻ കേരള ഹൈക്കോടതിയാണ് ഉചിതമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.എത്ര ഭംഗിയോടെയും ചിട്ടയോടെയുമാണ് അവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതെന്നും എടുത്തു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുവർണക്ഷേത്രത്തിലെത്തുന്നവർക്ക് ലഭിക്കുന്ന ‘വൈബിനെ”കുറിച്ചും കോടതി പരാമർശിച്ചു.അമർനാഥ് മാതൃകയില്‍ ശബരിമലയിലും നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു