ശര്‍ക്കര ക്ഷാമം മൂലം ഉല്‍പാദനം നിലച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ അപ്പം – അരവണ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Spread the love

 

പത്തനംതിട്ട : ശര്‍ക്കര ക്ഷാമം.അപ്പം-അരവണ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ശനിയാഴ്ച രാവിലെ മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഒരു തീര്‍ഥാടകന് അഞ്ച് ബോട്ടില്‍ അരവണയും അഞ്ച് പായ്ക്കറ്റ് അപ്പവും മാത്രമാണ് നല്‍കുന്നത്. ഇത് തീര്‍ഥാടകരുടെ വലിയ പ്രതിഷേധത്തിന് ഇയാക്കിയിട്ടുണ്ട്.

video
play-sharp-fill

 

 

 

 

വലിയ അളവില്‍ പ്രസാദങ്ങള്‍ വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തീര്‍ഥാടകരാണ് നിയന്ത്രണം മൂലം ഏറെ വലയുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പ്രസാദ കൗണ്ടറുകള്‍ക്ക് മുമ്ബില്‍ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.

 

 

 

 

മഹാരാഷ്ട്രയിലെ പാടങ്ങളില്‍ കരിമ്ബ് ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ശര്‍ക്കരയുടെ വരവ് രണ്ടാഴ്ചയായി നിലച്ചു കിടക്കുകയാണ്. ഇതാണ് പ്രസാദ നിര്‍മാണത്തില്‍ പ്രതിസന്ധി സൃഷ്ഠിച്ചിരിക്കുന്നത്. മണ്ഡലപൂജ വരെയുള്ള പ്രസാദ നിര്‍മാണത്തിനുള്ള ശര്‍ക്കര സ്റ്റോക്ക് ഉണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അവകാശ വാദം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ലക്ഷത്തോട് അടുത്ത തീര്‍ഥാടകരാണ് പ്രതിദിനം ദര്‍ശനത്തിന് എത്തുന്നത്. ഇത് ബോര്‍ഡിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചു എന്നു വേണം അനുമാനിക്കാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കരിമ്ബ് ക്ഷാമം രൂക്ഷമായതോടെ കരാര്‍ തുകയായ കിലോയ്ക്ക് 42 രൂപ 90 പൈസയ്ക്ക് പകരം 47 രൂപ നല്‍കണമെന്ന് കരാര്‍ കമ്ബനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ ദേവസ്വം ബോര്‍ഡ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും അടക്കം ശര്‍ക്കര എത്തിച്ച്‌ പ്രശ്നം പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നു.

 

 

 

ഇതും നടപ്പിലാകാതെ വന്നതോടെയാണ് അപ്പം – അരവണ വില്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉടലെടുത്തത്. അതേസമയം, രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.