എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണി?; ശബരിമല സ്വര്‍ണ്ണക്കടത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Spread the love

ശബരിമലയിലെ സ്വർണ്ണക്കടത്ത് കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.  കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവെ, എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റി എന്ന വ്യക്തിയെ ഏല്‍പ്പിച്ചത് എന്തിനാണെന്നും ദേവസ്വം ബോർഡിന് പിന്നെ എന്താണ് പണിയെന്നും കോടതി ചോദിച്ചു.

video
play-sharp-fill

ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലകശില്പം എന്നിവയില്‍ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ചുമതലപ്പെടുത്തിയത് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചപ്പോഴാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ പുറത്തുള്ള ഒരു വ്യക്തിയെ ഏല്‍പ്പിക്കേണ്ട സാഹചര്യം എന്തായിരുന്നു എന്നതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധനൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ ഗോവർധനന്റെ ജാമ്യ ഹർജിയിലാണ് പ്രധാനമായും വാദം നടന്നത്.

താൻ ഒരു അയ്യപ്പഭക്തനാണെന്നും, കേസുമായി ബന്ധമില്ലാതെ കുടുങ്ങിയതാണെന്നും ഗോവർധനൻ കോടതിയെ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി 1.40 കോടി രൂപയോളം ശബരിമലയില്‍ ചെലവഴിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം വാദിച്ചു. ശ്രീകോവിലിന്റെ വാതില്‍ 35 ലക്ഷം രൂപ മുടക്കി പണിതു നല്‍കിയതും, മുൻപിലെ ഭണ്ഡാരം (ഹുണ്ടിക) നിർമ്മിച്ചു നല്‍കിയതും താനാണെന്ന് ഗോവർധനൻ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവർധനന്റെ ജാമ്യ ഹർജിയെ സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി) ശക്തമായി എതിർത്തു. സ്വർണ്ണക്കടത്തില്‍ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവർക്കൊപ്പം ഗോവർധനനും പ്രധാന പങ്കുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച്‌ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.