video
play-sharp-fill

പോലീസ് നീക്കങ്ങൾ ഉൾപ്പെടെ ശബരിമല വിഷയത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അറിയിക്കണം..! സർക്കാരിനോട് ഹൈക്കോടതി

പോലീസ് നീക്കങ്ങൾ ഉൾപ്പെടെ ശബരിമല വിഷയത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അറിയിക്കണം..! സർക്കാരിനോട് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതാത് സമയത്ത് അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി യുടെ നിർദേശം.പോലീസ് നടത്തുന്ന നീക്കങ്ങൾ ഉൾപ്പെടെയുള്ളവ മറച്ചുവയ്ക്കരുതെന്നും കോടതി നിർദേശം നൽകി. ഭക്തർക്ക് സമയക്രമം ഏർപ്പെടുത്തുന്നതിനെതിരായ ഹർജിയിൽ നിലപാടറിയിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിനും ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി.

ജുഡീഷ്യൽ അന്വേഷണങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് ഹർജിക്കാരന് നൽകിയ കോടതി ഇത് വായിച്ച ശേഷം വാദം തുടരാൻ താൽപര്യമുണ്ടോ എന്നറിയിക്കാനും നിർദേശിച്ചു. അതേസമയം, ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് ഹൈകോടതി വ്യക്തമാക്കി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പേഴാണ് ഹൈകോടതി നിരീക്ഷണം. അന്വേഷണം പ്രഖ്യാപിക്കുന്നത് സംസ്ഥാന സർക്കാറിന്റെ വിവേചനാധികാരമാണ്. കോടതിക്ക് ഇക്കാര്യങ്ങളിൽ പരിമിതിയുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയും വിജ്ഞാപനം ഇറക്കേണ്ടത് സർക്കാറുമാണെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group