ആരാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്, സ്‌പോണ്‍സര്‍ഷിപ്പ് എന്തിന്?; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Spread the love

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും എന്തുക്കൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചു. കൂടാതെ സ്പോണ്‍സർഷിപ്പിലൂടെ എന്തിനാണ് പരിപാടി നടത്തുന്നതെന്നും കോടതി ആരാഞ്ഞു.

ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്, അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നൽകിയ മറുപടി. മതസൗഹാർദം ഊട്ടിയുറപ്പിക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹർജിയെ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംഗമത്തിനായുള്ള ഫണ്ടു സമാഹരണം, വരവ്-ചെലവ് എന്നിവയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും സർക്കാരിനോടും നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group