
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
ദ്വാരപാലക പാളി കേസില്‍ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേള്‍ക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയില്‍ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ അഭിഭാഷകൻ കോടതിയില്‍ ഉയർത്തുക. തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും.
അതേസമയം, സ്വർണ്ണക്കൊള്ള കേസില്‍ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി നാളെ വാദം കേള്‍ക്കും. കേസില്‍ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം വേണമെന്നതാണ് പോറ്റിയുടെ ആവശ്യം. നേരത്തെ ദ്വാരപാലക പാളി കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ നടന്ന വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോള്‍ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.



