ശബരിമല സ്വര്‍ണപാളി അറ്റകുറ്റപ്പണി; ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

Spread the love

പത്തനംതിട്ട : അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശബരിമല ശ്രീകോവിലിലെ ദ്വാരപാല ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്‌ ഇന്ന് ഹൈക്കോടതിയില്‍ പുനപരിശോധന ഹർജി നല്‍കും. അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജരാകും.

video
play-sharp-fill

ശ്രീകോവിലിലെ ദ്വാരപാല ശില്‍പ്പങ്ങളുടെ സ്വർണപ്പാളികള്‍ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ടുപോയതിനാല്‍ ഉടൻ തിരികെ എത്തിക്കണമെന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുക.

ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടിവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ എന്നിവരോട് വീഴ്ചയില്‍ വിശദീകരണം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹർജി കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group