“ഏത് വസ്ത്രം ധരിച്ചും മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താം”;ശബരിമലയില്‍ ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.

Spread the love

സ്വന്തം ലേഖിക.

ശബരിമല : ശബരിമലയില്‍ ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഏത് വസ്ത്രം ധരിച്ചും മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താം എന്ന രീതിയില്‍ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തില്‍.

 

ഹരിവരാസന പുരസ്‌കാരം ഗായകന്‍ പി.കെ. വീരമണിദാസന്‌ സമ്മാനിക്കവേയായിരുന്നു ശബരിമലയിലെ ആചാരങ്ങളെ അവഹേളിക്കും വിധത്തിലുള്ള മന്ത്രിയുടെ പ്രസംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശബരിമലയില്‍ കയറാൻ കറുപ്പ് വസ്ത്രം ഉടുക്കേണ്ട ആവശ്യമില്ല. ഏത് വസ്ത്രം ധരിച്ചും എത്താം. മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താമെന്നും മന്ത്രി പറഞ്ഞു.

 

ശബരിമലക്കും അയ്യപ്പ ക്ഷേത്രത്തിനും ഹൈന്ദവ വിശ്വാസികള്‍ ഇന്നേവരെ അര്‍പ്പിച്ചു വരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്ന തരത്തിലുള്ളതാണ് മന്ത്രിയുടെ വാക്കുകള്‍ എന്ന് വിശ്വാസികള്‍ പറയുന്നു.