ശബരിമല സ്വര്‍ണക്കൊള്ള; കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം, കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്

Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ളയില്‍ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.

video
play-sharp-fill

ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല.

 

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം ഇന്ന് തുടങ്ങും.ഇതിനായി എസ്‌ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണം പൂശിയ പാളികളില്‍ നിന്നും മറ്റ് ഉരുപ്പടികളില്‍ നിന്നുമായി സാമ്പിള്‍ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്‌ഐടിയോടൊപ്പം ലീഗല്‍ മെട്രോളജി ഗോള്‍ഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും.