play-sharp-fill
ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

കുറിച്ചി :ശബരിമല യുവതി പ്രവേശനത്തിന് സാഹചര്യം ഒരുക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രി സഭ. ഇതിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുറിച്ചി ബിജെപി പ്രസിഡൻറ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു.സുപ്രീംകോടതി വിധിയിലൂടെ യുവതി പ്രവേശനം ശബരിമലയിൽ സാദ്ധ്യമാക്കുന്നതിൽ കമ്മ്യൂണിസ്റ്റുകളുടെ തിടുക്കം വിശ്വാസ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.

കമ്മ്യൂണിസ്റ്റുകൾ എന്നും വിശ്വാസികൾക്ക് എതിരായിരുന്നു. മതത്തിനും രാഷ്ട്രീയത്തിനും അതീതമായ ശബരിമല എന്ന വികാരത്തിൽ കമ്മ്യൂണിസ്റ്റുകൾ പരാജയപ്പെടും. പ്രതിഷേധംം ഉദ്ഘാടനം ചെയ്തു കൊണ്ട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് പറഞ്ഞു. ജനറൽ സെക്രട്ടറി രതീഷ് കുറിച്ചി, എസ് സി മോർച്ച പ്രസിഡന്റ് സദാനന്ദൻ,അനീഷ് കേളൻകവല,പി ടി വിനോദ്,പി പി ബിജു,സുഭാഷ് ചെമ്പു ചിറ,ബിജു തേക്കനാൽ, മോഹൻദാസ് പുലിക്കുഴി, ശശി പുലിക്കുഴി,ശരത്ത് കുമാർ, രാജീവ് പുളിമൂട് തുടങ്ങിയവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group