
കോട്ടയം: വിശ്വാസികളോട് നീതി പുലർത്താതെ അയ്യപ്പന്മാരുടെ പേരിൽ സംഗമം നടത്തുന്നത് തികഞ്ഞ കാപട്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
യുഡിഎഫ് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വസികൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാതെ അയ്യപ്പ സംഗമം നടത്തുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ
ഇ ജെ ആഗസ്‌തി അധ്യക്ഷത വഹിച്ച യോഗത്തിൽ കുര്യൻ ജോയ്, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, പി എം സലിം, കുഞ്ഞ് ഇല്ലംപള്ളി, ജെയ്സൺ ജോസഫ്, തോമസ് കല്ലാടൻ, ഫാറൂഖ് പാലപ്പറമ്പിൽ, ടോമി വേദഗിരി, തമ്പി ചന്ദ്രൻ, സാജു എം ഫിലിപ്പ്, മദൻലാൽ, എം ടി സജിമോൻ, ബിനു എബ്രഹാം, കെ എഫ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഈ മാസം 27ന് തിരുനക്കരയിൽ നടക്കുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group