
ശബരിമലയില്‍ തീര്‍ത്ഥാടകനും, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കും മലയണ്ണാന്റെ കടിയേറ്റു ; മലയണ്ണാനു ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നതിനിടെയാണ് കണ്ണൂര്‍ സ്വദേശിയായ ഭക്തന്റെ കൈവിരലിനു കടിയേറ്റത്.
ശബരിമല : ശബരിമലയില്‍ തീര്‍ത്ഥാടകനും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് മലയണ്ണാന്റെ കടിയേറ്റു. കടിയേറ്റത് ഭക്ഷണ പദാര്‍ഥങ്ങള്‍ കൊടുത്ത സമയത്തായിരുന്നു. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പേവിഷബാധയ്ക്കുള്ള കുത്തിവയ്പും പ്രഥമ ശുശ്രൂഷയും നല്‍കിയശേഷം വിട്ടയച്ചു.
ഓടിയടുത്ത മലയണ്ണാനില്‍നിന്നു കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്ക് കടിയേറ്റത്. കൈക്ക് കടിയേറ്റ ഇദ്ദേഹത്തെ ചരല്‍മേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവയ്പു നല്‍കി. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് മലയണ്ണാനും കുരങ്ങും അടക്കമുള്ള വന്യമൃഗങ്ങള്‍ക്കു ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പമ്പ മുതല്‍ ശബരിമല വരെ പല ഇടങ്ങളിലും മൃഗങ്ങള്‍ക്ക് ആഹാരം നല്‍കരുതെന്നുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ദ്ദേശം മറികടന്നും പല സ്വാമിമാരും വന്യമൃഗങ്ങള്‍ക്കു ഭക്ഷണം നല്‍കാറുണ്ടെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.ഇതാണ് അപകടം വരുത്തി വയ്ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
