ശബരിമലയിലേയ്ക്ക് യുവതികളെ ക്ഷണിച്ചിട്ടില്ല: വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഇത്തവണ പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും പ്രശ്‌ന പരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലേക്ക് വരുന്നവർ സുഖസൗകര്യങ്ങൾ തേടിയെത്തുന്നവരല്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.അതേസമയം, ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ചർച്ചയിൽ പങ്കെടുക്കുമെന്നും കോടതി തീരുമാനം തിടുക്കത്തിൽ നടപ്പാക്കരുതെന്ന്
ചർച്ചയിൽ ആവശ്യപ്പെടുമെന്നും അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ അറിയിച്ചു.
Third Eye News Live
0