video
play-sharp-fill

കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹിയാക്കും : ഷബാന ആസ്മി

കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹിയാക്കും : ഷബാന ആസ്മി

Spread the love

സ്വന്തം ലേഖിക

ഇൻഡോർ: സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. ഇൻഡോറിൽ ആനന്ദ് മോഹൻ മാത്തുർ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അവർ. ”നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.എന്നാൽ സർക്കാരിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്? ആവശ്യമില്ല.’-രാഷ്ട്രീയ പാർട്ടികളുടെയൊന്നും പേരെടുത്തു പറയാതെയായിരുന്നു ഷബാന ആസ്മിയുടെ പരാമർശം. ഈ സാഹചര്യത്തോട് നാം പോരാടണം. അതിനു മുന്നിൽ മുട്ട് വളയ്ക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ലെന്നും അവർ പറഞ്ഞു.