
വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
മുബൈ: വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് വാഹനാപകടത്തിൽ പരിക്ക്. മുബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂർ ടോൾ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടിയെ പൻവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജാവേദ് അക്തറും ഷബാനയ്‌ക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്നു. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Third Eye News Live
0
Tags :