
തൃശൂർ: വെള്ളിക്കുളങ്ങരയില്‍ രണ്ടു കുട്ടികള്‍ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണെന്ന് പ്രാഥമിക നിഗമനം.
ശാസ്താംപൂവം ആദിവാസി കോളനിയിലെ കാടൻ വീട്ടില്‍ സുബ്രന്റെ മകൻ സജി കുട്ടൻ (16), രാജശേഖരന്റെ മകൻ അരുണ്‍ കുമാർ (8) എന്നിവരുടെ മരണകാരണം മരത്തില്‍ നിന്ന് വീണുള്ള അപകടമാകാം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂയെന്നും തൃശൂർ റൂറല്‍ എസ്പി അറിയിച്ചു.
ഇരുവരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കോളനിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാം എന്നാണ് നിഗമനം.
അരുണ്‍കുമാറിന്റെ മൃതദേഹത്തിന് സജിയുടേതിനേക്കാള്‍ പഴക്കമുണ്ട്. അപകടം നടന്ന ഉടനെ അരുണ്‍ കുമാർ മരിച്ചതായും പരുക്കേറ്റ സജി കുട്ടൻ പിന്നീട് മരിച്ചതായുമാണ് പൊലീസ് കണക്കാക്കുന്നത്.



