
സ്വന്തം ലേഖകൻ
ആലപ്പുഴ∙ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ കൊലയാളി സംഘാംഗങ്ങളായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോമളപുരം മണ്ണഞ്ചേരിയിലെ അതുൽ ഒ.എസ് (27), കോമളപുരം ആര്യാട് സ്വദേശികളായ വിഷ്ണു. കെ(28), ധനേഷ്. ഡി (25), പാതിരപ്പള്ളിയിലെ അഭിമന്യു കെ.യു (27), മണ്ണഞ്ചേരിയിലെ സനന്ദ് കെ.യു (36) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം ചേർന്ന് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരണപ്പെടുകയായിരുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്‍ജീത് ശ്രീനിവാസന്‍ വധത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
അതേസമയം, പ്രതികള്‍ കേരളം വിട്ടതു സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു.
ഷാന്‍ വധക്കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എല്ലാവരും ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകരാണ്. രണ്‍ജീത് വധത്തിലും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി പറഞ്ഞു.



