video
play-sharp-fill

പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ;  ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിൻവലിക്കില്ല, പ്രതിപക്ഷത്തിൻറെ എതിർപ്പിനെ ഭയപ്പെടുന്നില്ല

പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിൻവലിക്കില്ല, പ്രതിപക്ഷത്തിൻറെ എതിർപ്പിനെ ഭയപ്പെടുന്നില്ല

Spread the love

 

സ്വന്തം ലേഖകൻ

ലക്‌നോ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിയമം എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇനി ആരു പ്രതിഷേധിച്ചാലും നിയമം പിൻവലിക്കില്ല. പ്രതിപക്ഷത്തിൻറെ എതിർപ്പിനെ ഭയപ്പെടുന്നില്ല. ഇത്തരം ഭീഷണികൾ തങ്ങൾ കണ്ടിട്ടുള്ളതാണെന്നും അമിത്ഷാ ലക്‌നോവിൽ പറഞ്ഞു.

വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻറെ മുഖംമൂടി കൊണ്ട് കണ്ണുകൾ മൂടിയിരിക്കുന്നതിനാൽ പ്രതിപക്ഷത്തിന് യാഥാർഥ്യത്തെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗത നിയമത്തിൽ കോൺഗ്രസ് നുണപ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തിൽ ചർച്ചയ്ക്കായി പ്രതിപക്ഷ നേതാക്കളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group