video
play-sharp-fill
കാലൊന്നുളുക്കിയെത്തിയ രോഗിക്ക് ഒരു മണിക്കൂർ ചികിത്സയ്ക്ക് 1700 രൂപ ബിൽ: രോഗിയെ ‘കൊള്ളയടിച്ചത്’ മെഡിക്കൽ സെന്റർ ആശുപത്രി; കാലുളുക്കിയെത്തിയ സാധാരണക്കാരനായ രോഗി മടങ്ങിയത് പോക്കറ്റ് കീറി

കാലൊന്നുളുക്കിയെത്തിയ രോഗിക്ക് ഒരു മണിക്കൂർ ചികിത്സയ്ക്ക് 1700 രൂപ ബിൽ: രോഗിയെ ‘കൊള്ളയടിച്ചത്’ മെഡിക്കൽ സെന്റർ ആശുപത്രി; കാലുളുക്കിയെത്തിയ സാധാരണക്കാരനായ രോഗി മടങ്ങിയത് പോക്കറ്റ് കീറി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാലൊന്നുളുക്കി ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗിയ്ക്ക് ഒറ്റ മണിക്കൂർ ചികിത്സയ്ക്ക് 1700 രൂപ ബിൽ..! നാഗമ്പടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ട് എത്തിയ രോഗിയെയാണ് ആശുപത്രി അധികൃതർ ‘കൊള്ളയടിച്ചത്’. കാലുളുക്കി വേദനയുമായെത്തിയ രോഗി മടങ്ങിയത് പോക്കറ്റ് കീറി കണ്ണീരോടെയാണ്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വടക്കൻ കേരളത്തിലെ ഒരു ജില്ലക്കാരനും കോട്ടയം നഗരത്തിലെ ഹോട്ടൽ തൊഴിലാളിയുമായ യുവാവ് ജോലി സ്ഥലത്ത് തെന്നി വീണത്. കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ഇയാൾ ഓട്ടോറിക്ഷയിൽ തനിച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തുകയായിരുന്നു. ഹോട്ടൽ ഉടമയിൽ നിന്നും അഞ്ഞൂറ് രൂപയും വാങ്ങിയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കാലിന് ചെറിയ വേദന മാത്രമുണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ വലിയ തുകയൊന്നും ബില്ലാകില്ലെന്ന് ഉറപ്പിച്ചാണ് ഇയാൾ ഇവിടെ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എന്നാൽ, ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് പ്രവേശിച്ചതോടെ തന്നെ അധികൃതരുടെ കൊള്ളയും ആരംഭിച്ചു. ആദ്യം എക്‌സേ എടുക്കണമെന്നായിരുന്നു ഇവരുടെ നിർദേശം. ആങ്കിൾ എ.പി, ഫുഡ് എപി എന്ന പേരിൽ രണ്ട് എക്‌സ്‌റേ എടുക്കുന്നതിന് 350 രൂപ വച്ച് നിരക്ക് ആദ്യം ഊടാക്കി. ആകെ 700 രൂപയാണ് എക്‌സ്‌റേ എടുക്കുന്നതിന് വേണ്ടി മാത്രം നിരക്ക് ഈടാക്കിയത്. മറ്റൊരു ബില്ലിൽ 260 രൂപയാണ് ഈടാക്കിയിരിക്കുന്നത്.

എസ്പി 02 വിന് 20 രൂപയും, ഐപി ഇൻഫ്യൂഷനായി 20 രൂപയും, കാഷ്യാലിറ്റി കൺസഷൻ ഫീസായും, ഐവി കാനുലൈസേഷൻ ഫീസായി 100 രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. ആകെ 240 രൂപയാണ് ഈ ബില്ലിൽ ഇടാക്കിയിരിക്കുന്നത്. ലൈസർ ഡി ടാബ് 11 രൂപ നിരക്കിൽ ആറെണ്ണം 74.46 രൂപയ്ക്കും, 15.70 രൂപ വിലയുള്ള കൈമോറേൽ ഫോറേറ്റ് ടാബ് ആറെണ്ണം 105.50 രൂപയ്ക്കും, കിയോപ്പാൻ 40 ടാബ് ആറെണ്ണം 45.54 രൂപയ്ക്ക് ആറെണ്ണം 51 രൂപയ്ക്കുമാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിലാണ് മെഡിക്കൽ സെന്റർ ആശുപത്രി അധികൃതർ ബിൽ നൽകിയിരിക്കുന്നത്.


കയ്യിൽ അഞ്ഞൂറ് രൂപ മാത്രവുമായി ചികിത്സയ്ക്ക് എത്തിയ യുവാവ് അക്ഷരാർത്ഥത്തിൽ ആശുപത്രി അധികൃതരുടെ ബില്ല് കണ്ട് ഞെട്ടിപ്പോയി. തുടർന്ന് ഹോട്ടൽ ഉടമയെ ആശുപത്രിയിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ബില്ല് അടച്ചത്. ഇത്തരത്തിൽ കുറഞ്ഞ തുകയുമായി ആശുപത്രിയിൽ എത്തി പെട്ടു പോകുന്ന സാധാരണക്കാർ നിരവധിയാണ്. ഇത്തരത്തിൽ നൂറുകണക്കിന് ആളുകളെയാണ് പ്രതിദിനം ആശുപത്രി അധികൃതർ കൊള്ളയടിക്കുന്നതും.