video
play-sharp-fill
“നാം കൊടുക്കുന്ന ബ്ലഡിന് മറ്റൊരാളുടെ ജീവൻ്റെ വിലയാണ് ഉള്ളത്” – തിരുവഞ്ചൂർ രാധാകൃഷ്ണൻ; എസ്എച്ച് മെഡിക്കൽ സെൻ്ററിന്റെ നേതൃത്വത്തിൽ നൂറാമത് രക്തദാന ക്യാമ്പും ബ്ലഡ് ബാങ്കിൻ്റെ  27-ാംമത് വാർഷികാഘോഷവും നടന്നു

“നാം കൊടുക്കുന്ന ബ്ലഡിന് മറ്റൊരാളുടെ ജീവൻ്റെ വിലയാണ് ഉള്ളത്” – തിരുവഞ്ചൂർ രാധാകൃഷ്ണൻ; എസ്എച്ച് മെഡിക്കൽ സെൻ്ററിന്റെ നേതൃത്വത്തിൽ നൂറാമത് രക്തദാന ക്യാമ്പും ബ്ലഡ് ബാങ്കിൻ്റെ 27-ാംമത് വാർഷികാഘോഷവും നടന്നു

സ്വന്തം ലേഖകൻ

കോട്ടയം : അന്താരാഷ്ട്ര രക്തദാന ദിനത്തോട് അനുബന്ധിച്ച് എസ്എച്ച് മെഡിക്കൽ സെൻ്ററിൽ നൂറാമത് രക്തദാന ക്യാമ്പ് ലയൺസ്‌ ക്ലബ് 318 B യുമായി സഹകരിച്ചു നടത്തപ്പെട്ടു. ഒപ്പം എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കിൻ്റെ 27 മത് വാർഷികാഘോഷവും നടന്നു.

പരുപാടിയുടെ ഉത്ഘാടനം എം എൽ എ തീരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം ജെ എഫ് ലയൺ സണ്ണി വി സ്കറിയ, എം ജെ എഫ് ലയൺ ബിനു ജോർജ്ജ്, ഷിബു തെക്കേമറ്റം, സിസ്റ്റർ കാതറൈൻ നെടുമ്പുറം , സിൻസി പാറയിൽ , ഡോ.കുര്യൻ സേവ്യർ എം ഡി , സിസ്റ്റർ ആലിസ് മണിയങ്ങാട്ട് , സിസ്റ്റർ അനിലിറ്റ് , മഞ്ജു പൊന്നച്ചൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് ഡോ. കുഞ്ഞൂഞ്ഞമ്മ എംബിബിഎസ് , എം ജെ എഫ് ലയൺ ബിനു ജോർജ്ജ് , ഷിബു തെക്കേമറ്റം ,സിസ്റ്റർ ജോയൽ എന്നിവരെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം തന്നെ ഉത്തരവാദിത്വ ടൂറിസം പരിപാടിയുടെ ഭാഗമായി ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്സും എസ്.എച്ച്.എം.സി ബ്ലഡ് ബാങ്കും ചേർന്ന് കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിലും രക്തദാന ക്യാമ്പ് നടത്തി.കുമരകത്തു വെച്ച നടന്ന ക്യാമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.

കൂടാതെ കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എസ്‌.എച്ച്. മെഡിക്കൽ സെന്ററിലെ സോഷ്യൽ വർക്ക് ട്രൈനീസിന്റെ നേതൃത്വത്തിൽ രക്തദാനത്തെകുറിച്ചുള്ള ബോധവൽക്കരണ തീം പ്ലേയും സംഘടിപ്പിച്ചു.